ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സഹകരണ ബാങ്കുകളുടെ കൈവശമുള്ള നിരോധിച്ച നോട്ടുകള്‍ ഉടന്‍ തന്നെ ആര്‍ബിഐയില്‍ നിക്ഷേപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.
നവംബര്‍ 10 മുതല്‍ 14 വരെ സ്വീകരിച്ച പണമാണ് ആര്‍ബിഐ സ്വീകരിക്കുക. സഹകരണ ബാങ്കുകള്‍ക്ക് കോടികളുടെ ആസ്തിയുണ്ട്. അതുകൊണ്ടുതന്നെ ഡിസംബര്‍ 31 വരെ കാത്തിരിക്കാനാവില്ലേയെന്നും കോടതി ചോദിച്ചു. ഇളവ് തന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നോട്ടു നിരോധിക്കാനുള്ള തീരുമാനത്തിനെതിരാകുമെന്നും കോടതി വിശദീകരിച്ചു.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ നടപടിയെയും കോടതി വിമര്‍ശിച്ചു. നിലവില്‍ കോടികളുടെ പണം സര്‍ക്കാര്‍ പിടിച്ചെടുത്തു കഴിഞ്ഞു. എന്നിട്ടും ഇപ്പോഴും 24,000 രൂപ മാത്രമാണ് പിന്‍വലിക്കാനാവുന്നത്. ഇപ്പോഴും ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Post Your Comments