റാഞ്ചി: പ്രമുഖ സീരിയല്‍ നടനെ സ്വന്തം വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ സ്വയം വെടിവച്ച് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജനപ്രിയ സീരിയലായ ക്രൈം പെട്രോളിലൂടെ പ്രശസ്തനായ ഹിന്ദി നടന് കമലേഷ് പാണ്ടയാണ് ജീവനൊടുക്കിയത്.
കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ ജബല്‍പ്പൂരിലെ വീട്ടിലാണ് ഇയാളെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. നെഞ്ചില്‍ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ കമലേഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഭാര്യയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് കുറച്ചു നാളായി കമലേഷ് അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഈ കല്യാണത്തിന് കമലേഷിനെ ക്ഷണിക്കാത്തതാണ് പ്രശ്നത്തിന് കാരണമായത്. ഭാര്യ സഹോദരി വീട്ടിലെത്തിയപ്പോള്‍ അവരുമായി വഴക്കുണ്ടായി. മദ്യപിച്ച് ലക്ക് തെറ്റിയ ഇയാള്‍ വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുകയും തുടര്‍ന്ന് കൈത്തോക്കെടുത്ത് സ്വയം നിറയൊഴിക്കുകയുമായിരുന്നുവെന്നുമാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
സംഭവം ആത്മഹത്യായാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ മനസിലാകൂ എന്നും പൊലിസ് വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
Post Your Comments