ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന്, കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 340 കോടിയുടെ സമ്മാന പദ്ധതി പ്രഖ്യാപിച്ചു. നീതി ആയോഗിന്റെ നേതൃത്വത്തിൽ ലക്കി ഗ്രാഹക് യോജന, ഡിജി ധന്‍ വ്യാപാര്‍ യോജന എന്നിങ്ങനെ രണ്ട് പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയ്ക്കായി മൊത്തം 340 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്.
50 മുതല്‍ 3000 രൂപ വരെയുള്ള ഇടപാടുകള്‍ക്കാണ് ഈ പദ്ധതിയെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നവരുടെ വിവരങ്ങള്‍ വെച്ച് നടത്തുന്ന നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുക. ഡിസംബര്‍ 25 മുതല്‍ 100 ദിവസങ്ങളില്‍ പ്രതിദിനം 15,000 പേര്‍ക്കാണ് സമ്മാനം നല്‍കുക. ഉപഭോക്താക്കള്‍ക്കും കച്ചവടക്കാര്‍ക്കും ദിവസവും നല്‍കുന്ന സമ്മാനം കൂടാതെ ഓരോ മാസവും സമ്മാനം നല്‍കും. കൂടാതെ മെഗാ സമ്മാനവും നല്‍കും.25 ലക്ഷം, 50 ലക്ഷം, ഒരു കോടി എന്നിങ്ങനെയാണ് ഉപഭോക്താക്കള്‍ക്ക് മെഗാ സമ്മാനങ്ങള്‍ ലഭിക്കുക. വ്യാപാരികള്‍ക്ക് ഇത് യഥാക്രമം 50 ലക്ഷം, 25 ലക്ഷം, അഞ്ച് ലക്ഷം എന്നിങ്ങനെ ആയിരിക്കും
Post Your Comments