IndiaNews

ഇന്ധനവിലയില്‍ വലിയ മാറ്റത്തിന് സാധ്യത

ഡൽഹി: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നതുകാരണം ഇന്ത്യയിലും ഇന്ധനവില വര്‍ധിച്ചേക്കും. പെട്രോള്‍, ഡീസല്‍ എന്നിവയില്‍ ലിറ്ററിന് ആറു രൂപ മുതല്‍ ഏഴു രൂപ വരെ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബാരലിന് 55 ഡോളറാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില. ഇന്നു ചേരുന്ന എണ്ണക്കമ്പനികളുടെ യോഗം വില വര്‍ധന പ്രഖ്യാപിക്കും. പുതുക്കിയ വില വര്‍ധന ഇന്ന് അര്‍ധരാത്രിയോടെ പ്രാബല്യത്തില്‍ വരും. അസംസ്‌കൃത എണ്ണ വിലയിലെ വര്‍ധനയാണ് വില വര്‍ധിപ്പിക്കുന്നതിന് കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ അസംസ്കൃത വസ്തുക്കളുടെ വിലയില്‍ 15 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കമ്പനികള്‍ പറയുന്നു. കൂടാതെ പെട്രോളിയം ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് ക്രൂഡ് ഓയില്‍ ഉത്പാദനത്തില്‍ പ്രതിദിനം1.2 ദശലക്ഷം ബാരല്‍ കുറവു വരുത്താന്‍ തീരുമാനിച്ചിരുന്നു. 2008 നു ശേഷം ഇതാദ്യമായാണ് ഒപെക് എണ്ണ ഉത്പാദനത്തില്‍ വന്‍കുറവ് വരുത്തുന്നത്. ഇതേത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില തിങ്കളാഴ്ച 18 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button