ചെന്നൈ : ചെന്നൈ, വെല്ലൂർ എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയ സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. ചെന്നൈ റിസർവ്വ് ബാങ്ക് ഓഫീസ് കേന്ദ്രീകരിച്ചാണ് സിബിഐ അന്വേഷണം. പുതിയ 2000 രൂപയുടെ നോട്ടുകളടക്കം 166 കോടിയുടെ നോട്ടുകളാണ് ആദായ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ പിടി കൂടിയത്. ഇതില്‍ കൂടുതലും 2000 രൂപ നോട്ടുകളാണ് .
ഇത്രയും നോട്ടുകൾ ഏതാനും വ്യക്തികളിലേയ്ക്ക്എത്തിച്ചേർന്നതാണ് സിബിഐ അന്വേഷണം റിസർവ്വ് ബാങ്ക് ഉദ്യോഗസ്ഥരിലേയ്ക്ക് നീങ്ങാൻ കാരണം. വ്യവസായികളായ ശ്രീനിവാസറെഡ്ഡി, ശേഖർ റെഡ്ഡി, കൂട്ടാളി പ്രേം എന്നിവരുടെ വീടുകളിലും കരൂർ ,തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലെ മണൽ ക്വാറികളിലും ഏതാനും ദിവസങ്ങളായി നടത്തിയ റെയ്ഡിലാണ് കോടികളുടെ പഴയതും പുതിയതുമായ നോട്ടുകളും, 127 കിലോ സ്വര്‍ണ്ണവും പിടികൂടിയത്.
Post Your Comments