തൃശൂര്‍ : കൊടുങ്ങലൂരില്‍ ഗൃഹനാഥന്‍ സ്വയം ചിതയൊരുക്കി തീകൊളുത്തി മരിച്ചു. എസ്.എല്‍ പുരം പീവെമ്പല്ലൂര്‍ തെക്കോട്ട് ബാലന്‍ എന്ന ബാലജി(57) ആണ് മരിച്ചത്. പീവെമ്പല്ലൂരില്‍ മെഡിക്കല്‍ ഷോപ്പ് നടത്തി വരികയായിരുന്നു. ശവസംസ്‌കാരത്തിന് ഒരുക്കുന്നതുപോലെ ചതുരാകൃതിയില്‍ കുഴിയെടുത്ത് നാലു ഭാഗവും കര്‍പ്പൂരവും മറ്റ് പൂജാദ്രവ്യങ്ങളും വെച്ചിരുന്നു.
ബാലനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ മതിലകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വീടിന് പുറകില്‍ നിന്ന് പുക ഉയരുന്നത് കണ്ടെന്ന വീട്ടുകാരുടെ സംശയത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് കുഴിയില്‍ പൂര്‍ണമായും കത്തിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൂര്‍ണമായും കത്തിയതിനാല്‍ സ്ഥലത്ത് മൊബൈല്‍ മോര്‍ച്ചറി എത്തി പോസ്റ്റ് മോര്‍ട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ബാലന് ഭാര്യയും രണ്ട് മക്കളുമുണ്ട്
Post Your Comments