NewsInternational

മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതിയ ശേഷം ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ് : മരണാനന്തര അനുഭവങ്ങളുമായി വീണ്ടുമൊരാൾ

താൻ സ്വർഗത്തിൽ പോയെന്നും മരിച്ചുപോയവരെ കണ്ടെന്നുമുള്ള അവകാശവാദവുമായി ഒരാൾ രംഗത്ത്. മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി ഒരു മണിക്കൂറിനു ശേഷം ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് തിരിച്ചു വന്ന ഡോ. ഗാരി വുഡ് എന്നയാളാണ് താന്‍ സ്വര്‍ഗത്തില്‍ പോയെന്നും അവിടെ മരിച്ചു പോയ തന്റെ സുഹൃത്തുക്കളെ കണ്ടുവെന്നും പറയുന്നത്.

18 വയസുണ്ടായിരുന്നപ്പോള്‍ 16-കാരിയായ തന്റെ സഹോദരിയോടൊത്ത് കാറില്‍ പോകുമ്പോഴായിരുന്നു ഗാരിക്ക് അപകടം ഉണ്ടായതും സംഭവസ്ഥലത്ത് വെച്ച് തന്നെ ഗാരി മരിച്ചതായി പാരാമെഡിക്കല്‍ സംഘം സ്ഥിരീകരിച്ചതും. ഇപ്പോള്‍ 50 വര്‍ഷത്തിനു ശേഷവും താന്‍ എല്ലാം വ്യക്തമായി ഓര്‍ക്കുന്നു എന്നാണ് ഇദ്ദേഹം തന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. അപകടത്തിൽ പരിക്കേറ്റപ്പോൾ ഒരുപാട് വേദന അനുഭവിച്ചു. മരിച്ചപ്പോൾ അതില്ലാതെയായി. പിന്നീട് താൻ സ്വർഗത്തിലേക്കുള്ള കോണിപ്പടികൾ കയറി. തന്റെ ജീവിതം മുഴുവനും കണ്‍മുന്നില്‍ കണ്ടുവെന്നും ഗാരി പറയുന്നു.മുകളില്‍ ഫണല്‍ ആകൃതിയിലുള്ള വന്‍ മേഘങ്ങൾക്കിടയിൽ 70 അടിയോളം നീളമുള്ള മാലാഖയെ കണ്ടുവെന്നും അവിടെവച്ച് യേശുവിനെ കണ്ടുവെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. ഭൂമിയിലേക്ക് തിരികെ പോയി തന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനായാണ് യേശു വീണ്ടും തന്നെ ഭൂമിയിലേക്ക് അയച്ചത് എന്നും ഗാരി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button