
ന്യൂഡല്‍ഹി : ദേശീയ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടുകാരന്റെ ഡയറിയിലെ വെളിപ്പെടുത്തലുകള്‍ വിവാദമായി. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് വന്കോഴയെന്ന് ഇടനിലക്കാരന്റെ ഡയറിയില്‍ വെളിപ്പെടുത്തല്‍. ഇടപാടുമായി ബന്ധപ്പെട്ട് 450 കോടി രൂപ ഇന്ത്യയിലെ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കോഴയായി നല്കി. ഇതില്‍ 120 കോടി രൂപ ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിനാണ് നല്‍കിയത്. ബ്രിട്ടീഷ് ആയുധ ഇടപാടുകാരന് ക്രിസ്റ്റ്യന്‍ മിഷേലിന്റേതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന ഈ ഡയറിക്കുറിപ്പുകള്‍.
പുതിയ സാഹചര്യത്തില്‍ ഈ കേസ് പാര്‍ലമെന്റില്‍ ഉന്നയിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. നോട്ട് അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ പോലും അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മികച്ച പ്രതിരോധ കവചമായാണ് ഈ കേസിലെ പുതിയ വെളിപ്പെടുത്തലുകളെ ബിജെപി കാണുന്നത്.
നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി നടത്തിയതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും ഇക്കാര്യങ്ങള്‍ താന്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയാല്‍ ഭൂകമ്പം ഉണ്ടാകുമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന ഡയറിക്കുറിപ്പുകള്‍ പുറത്തുവരുന്നത്.
ദേശീയ-സംസ്ഥാന പാതയോരത്തെ ബാറുകള്‍ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ് breaking
ന്യൂഡല്‍ഹി : ദേശീയ-സംസ്ഥാന പാതയോരത്തെ ബാറുകള്‍ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. 500 മീറ്റര്‍ പരിധിയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കാണ് ഉത്തരവ് ബാധകമാകുക. ബിവറേജ് ഔട്ട്ലെറ്റുകള്‍ക്കും ഉത്തരവ് ബാധകമാണ്. എല്ലാ സംസ്ഥാനങ്ങളും ഈ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിലവിലുള്ള ബാറുകള്‍ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിയ്ക്കാം. പാതയോരത്തുള്ള മദ്യശാലകളുടെ പരസ്യബോര്‍ഡുകള്‍ക്കും സുപ്രീം കോടതി ഉത്തരവ് ഏര്‍പ്പെടുത്തി
Post Your Comments