കണ്ണൂര്‍: വീട്ടമ്മയ്ക്ക് ബാങ്കില്‍ നിന്ന് ലഭിച്ചത് തൊട്ടാല്‍ പൊടിയുന്ന നോട്ട്. കണ്ണൂര്‍ തളിപറമ്പിലാണ് ഇങ്ങനെയൊരു സംഭവം നടന്നത്. 2000 രൂപയുടെ നോട്ടാണ് വീട്ടമ്മയ്ക്ക് ലഭിച്ചത്. മണിക്കൂറുകളോളം ക്യൂ നിന്നാണ് വീട്ടമ്മയായ ഷെരീഫയ്ക്ക് ഈ നോട്ട് ലഭിച്ചത്.
ഫെഡറല്‍ ബാങ്കില്‍ നിന്ന് 10000 രൂപയാണ് പിന്‍വലിച്ചത്. രണ്ടായിരത്തിന്റെ അഞ്ച് നോട്ടുകളായിരുന്നു ഷരീഫക്ക് ലഭിച്ചത്. വീട്ടിലെത്തി പണം എണ്ണി നോക്കുമ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ഒരു നോട്ട് ദ്രവിച്ച് പൊടിഞ്ഞിളകുന്നു. നോട്ട് കുടുതല്‍ പരിശോധിച്ചപ്പോഴേക്കും നോട്ടിന്റെ വശങ്ങളെല്ലാം പൊടിയാന്‍ തുടങ്ങി.
പരാതിയുമായി ബാങ്കില്‍ എത്തിയ യുവതിയോട് ജീവനക്കാര്‍ പറഞ്ഞത് ഇത് ഈ ശാഖയില്‍ നിന്ന് നല്‍കിയ നോട്ടല്ല എന്നായിരുന്നു. തുടര്‍ന്ന് നോട്ടുമായി യുവതി എസ്ബിഐ ശാഖയിലെത്തി. എന്നാല്‍ നോട്ട് ഇവിടെ നിന്നും മാറ്റിനല്‍കാനാവില്ലെന്നും റിസര്‍വ് ബാങ്കുമായി ബന്ധപ്പെടണമെന്നുമാണ് അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശം.
Post Your Comments