ചെന്നൈ : ചെന്നൈയിൽ ആഞ്ഞടിച്ച വര്‍ദ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബുധനാഴ്ചത്തെ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ്സ് (16604), എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസ്സ് (16188), കോയമ്പത്തൂര്‍-ചെന്നൈ സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (12680), ട്രിച്ചി-ചെന്നൈ എഗ്മൂര്‍ ചോളന് എക്സ്പ്രസ്സ്(16854) എന്നീ തീവണ്ടികള്‍ ബുധനാഴ്ച സർവീസ് നടത്തില്ല.
അതോടൊപ്പം ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ്സ് (13352) ബുധനാഴ്ച രാവിലെ ആറിനുപകരം പത്തുമണിക്കായിരിക്കും ആലപ്പുഴയില്‍ നിന്ന് പുറപ്പെടുക. തിരുവനന്തപുരം-ഗൊരഖ്പുര്‍ റപ്തിസാഗര്‍ എക്സ്പ്രസ്സ് (12512) രാവിലെ 6.10-നുപകരം ഉച്ചയ്ക്ക് 1.45-ന് തിരുവനന്തപുരത്തുനിന്നും, എറണാകുളം-ബിലാസ്പുര്‍ എക്സ്പ്രസ്സ്(22816) ബുധനാഴ്ച രാവിലെ 8.50-നുപകരം ഉച്ചയ്ക്ക് 1.30-ന് എറണാകുളത്തുനിന്നും പുറപ്പെടും.
Post Your Comments