ശ്രീനഗര്‍ : തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയിബയുടെ പ്രമുഖ നേതാവും പാകിസ്താന്‍ പൗരനുമായ അബൂബക്കറിനെ ഇന്ത്യന്‍ സൈന്യം വധിച്ചു. വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ബോമയി പ്രദേശത്തെ ഒരു വീട്ടില്‍ ഇയാള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് സൈന്യം എത്തിയത്.
വീട് സൈന്യം വളഞ്ഞ ഉടന്‍ അബൂബക്കറും സംഘവും വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് അബൂബക്കര്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സംഘത്തിലെ ആര്‍ക്കും പരിക്കില്ലെന്ന് സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. അബൂബക്കറിന്റെ വധം മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ നീക്കത്തെ ശക്തിപ്പെടുത്തുമെന്നും സൈനിക വക്താവ് വ്യക്തമാക്കി.
Post Your Comments