മുംബൈ: ഇന്ത്യയുടെ അഭിമാനപുത്രി സൈന നെഹ്‌വാളിനെയും സോഷ്യല്‍ മീഡിയ വെറുതെ വിട്ടില്ല. ബാഡ്മിന്റണ്‍ താരം സൈനയെയും രാജ്യദ്രോഹിയായി മുദ്രകുത്തി. ഓണ്‍ലൈനിലാണ് സൈനയ്‌ക്കെതിരെ പ്രതിഷേധം. പുതിയ ഫോണിന്റെ വിവരങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതിനെ തുടര്‍ന്നാണ് സൈനയ്‌ക്കെതിരെ ഓണ്‍ലൈനില്‍ പ്രതിഷേധമുയര്‍ന്നത്.
പുതിയ ഫോണ്‍ ഹോണര്‍ 8 ന്റെ ചിത്രം സൈന കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിഷേധം ഉയര്‍ന്നത്. സൈന ചൈനീസ് കമ്പനിക്ക് പ്രചാരം നല്‍കുകയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. രാജ്യത്തിന് അപകടമാണെന്നുമുള്ള തരത്തിലുള്ള കമന്റുകളാണ് വന്നത്. ചിലര്‍ സൈനയെ രാജ്യദ്രോഹിയെന്നുവരെ വിളിച്ചു.
എന്നാല്‍, മറ്റൊരു രസകരമായ കാര്യം ഇതാണ്. ഹോണര്‍ ഫോണ്‍ ഇന്ത്യന്‍ നിര്‍മ്മിതമാണ്. ഒരു ഫോണിന്റെ പേരില്‍ രാജ്യദ്രോഹിയെന്നുവരെ കേള്‍ക്കേണ്ടി വന്നിരിക്കുകയാണ് സൈന നെഹ്‌വാളിന്.
Post Your Comments