കൊച്ചി: മലയാളി വിദ്യാര്‍ത്ഥി വീണ്ടും റാഗിംഗിനിരയായി. കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റിയിലാണ് റാഗിംഗ് അരങ്ങേറിയത്. റാഗിംഗിന്റെ പേരില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.
കാസര്‍ഗോഡ് സ്വദേശിയായ ആഷിഖാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആഷിഖിനെ മംഗാലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീനിയര്‍ വിദ്യാര്‍ത്ഥികളായ ബിബിന്‍ ജനാര്ദനന്, വിഷ്ണു സി.എച്ച്, സച്ചു, ഡര്വി, വൈശാഖ് എന്നിവര്‍ തന്ന ക്രൂരമായി പീഡിപ്പിച്ചെന്ന് ആഷിഖ് പറയുന്നു. വിവരം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു ശേഷമാണ് ആഷിഖ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
Post Your Comments