News

നോട്ട് അസാധുവാക്കല്‍ വിഷയം ; പ്രധാനമന്ത്രി ഇന്ന് പാര്‍ലമെന്റില്‍ പ്രസംഗിക്കും.

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ ,കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന് എതിരായ അഴിമതി ആരോപണം എന്നീ വിഷയങ്ങളില്‍ പാര്‍ലമെന്റ് നടപടികള്‍ ഇന്നും പ്രക്ഷുബ്ദം ആയേക്കും. ഇരു സഭകളിലെയും നടപടികള്‍ തടസ്സപ്പെടാന്‍ ആണ് സാധ്യത. അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കാതെ ലോക്‌സഭാ നടപടികളും ആയി സഹകരിക്കില്ല എന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.പ്രധാനമന്ത്രി ഹാജര്‍ ആകാതെ നോട്ട് അസാധു ആക്കല്‍ വിഷയത്തില്‍ ചര്‍ച്ച രാജ്യസഭയില്‍ ചര്‍ച്ച സാധ്യം അല്ലെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. അതേസമയം സഭാസമ്മേളനത്തിന്റെ ശേഷിക്കുന്ന മൂന്ന് ദിവസവും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഹാജര്‍ ആയിരിക്കും എന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യാ മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. നോട്ട് അസാധു ആക്കലിനെ തുടര്‍ന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ പ്രതിസന്ധി മനസിലാക്കാന്‍ ഇന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എം പി മാരും ആയി ചര്‍ച്ച ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button