KeralaNews

ജനങ്ങളെ ചൂഷണം ചെയ്ത് പോക്കറ്റ് വീര്‍പ്പിക്കാമെന്ന് ആരും കരുതണ്ട:പിണറായി വിജയൻ

തിരുവനന്തപുരം: സപ്ലൈകോ തുടങ്ങുന്ന ക്രിസ്തുമസ് ചന്തകളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് 16 മുതല്‍ 50 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരിച്ചന്തയും പൂഴ്ത്തിവെയ്പ്പും ഒരുകാരണവശാലും അനുവദിക്കില്ലെന്നും ജനങ്ങളെ ചൂഷണംചെയ്ത് പോക്കറ്റ് വീര്‍പ്പിക്കാമെന്ന് ആരും കരുതണ്ട എന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിസ്തുമസിന് തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ പ്രത്യേക ഫെയറുകള്‍ ആരംഭിക്കും. 41 ക്രിസ്തുമസ് ചന്തകള്‍ ഉണ്ടാകും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് പ്രത്യേകചന്ത വഴി വിതരണം ചെയ്യുന്നത്. ഇതിനുപുറമെ നിലവിലുള്ള മൂന്ന് മാവേലി സ്റ്റോറുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളായും ഒരു സൂപ്പര്‍മാര്‍ക്കറ്റ് പീപ്പിള്‍ ബസാറായും ഉയര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button