ബെംഗളൂരു: കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധിക്കാനെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ വീട്ടുകാരി നായയെ അഴിച്ച് വിട്ടു.വടക്കൻ ബെംഗളൂരുവിലെ യശ്വന്ത്പുരയിലാണ് സംഭവം. തുടർന്ന് പൊലീസിന്റെയും അടുത്ത അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നവരുടെയും സഹായത്തോടെയാണ് അധികൃതര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ 2.89 കോടി രൂപയാണ് പിടിച്ചെടുത്തത്.
അപ്പാർട്ട്മെന്റിലെ രഹസ്യ അറയിൽ പണം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധനയ്‌ക്കെത്തിയത്. വീട്ടിൽ പരിശോധന നടത്താൻ ശ്രമിക്കവെ വീട്ടിലുണ്ടായിരുന്ന മധ്യവയസ്ക നായയെ അഴിച്ചുവിടുകയായിരുന്നു. എന്നാല്‍ വൃദ്ധ ഇവിടെയുള്ള കാവല്‍ക്കാരി മാത്രമാമെന്നും പണം മറ്റൊരാളുടേതാണെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
Post Your Comments