NewsIndia

ലിംഗനിര്‍ണയം നടത്തുന്ന സംഘത്തെ പിടികൂടി ; വനിത ഡോക്ടര്‍ അറസ്റ്റില്‍

ഗാസിയാബാദ്: അന്തര്‍ സംസ്ഥാന ലിംഗനിര്‍ണയം നടത്തുന്ന സംഘത്തെ പോലീസ് പിടികൂടി. ഹരിയാനയിലും യുപിയിലും സജീവമായ സംഘത്തെയാണ് പോലീസ് പിടികൂടിയത്. ഒരു വനിത ഡോക്ടറും അവരുടെ സഹായിയുമാണ് അറസ്റ്റിലായത്. ഒരു ഡോക്ടര്‍ കടന്നുകളഞ്ഞു.

രഹസ്യവിവരത്തെ തുടര്‍ന്ന് സോണിപത് പോലീസും ആരോഗ്യവകുപ്പ് അധികൃതരും ഡോക്ടര്‍ അനിതയേയും സഹായി ഗജേന്ദ്രയേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഷഹീദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ രാഹുല്‍ മാലിക്കും ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇയാള്‍ കടന്നുകളയുകയായിരുന്നു. ഗജേന്ദ്രയാണ് ഇടപാടുകാരെ ഡോക്ടറുടെ അടുത്തെത്തിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button