KeralaNewsSports

ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍

ന്യൂഡൽഹി: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഐഎസ്എല്‍ രണ്ടാംപാദ സെമിയില്‍ തകര്‍പ്പന്‍ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍. 3-0 എന്ന സ്കോറിന് ബ്ലാസ്റ്റേഴ്സ് ഡല്‍ഹി ഡൈനാമോസിനെ തറപറ്റിച്ചത്. രണ്ടാം പാദ സെമിയില്‍ നടന്ന ഉജ്വലമായ ആദ്യ പാദത്തിന് ശേഷം നിറം മങ്ങിയ ബ്ലാസ്റ്റേഴ്സ് ഷൂട്ടൌട്ടിലൂടെ തിരിച്ച് വരികയായിരുന്നു. ഡല്‍ഹിക്ക് 2-1 ന്റെ ലീഡ് സ്വന്തമായിരുന്നെങ്കിലും ഇരുപാദങ്ങളിലുമായി അഗ്രിഗേറ്റ് സ്‌കോര്‍ 2-2 സമനിലയിലായതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്കും തുടര്‍ന്ന്‌ ഷൂട്ടൗട്ടിലേക്കും നീങ്ങുകയായിരുന്നു.

ആവേശകരമായ ഷൂട്ടൗട്ടില്‍ 3-0 ത്തിനാണ് ബ്ലാസ്റ്റേഴ്‌സ് വിജയം പിടിച്ചെടുത്തത്. 18-ന് നടക്കുന്ന ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി ഡി കൊല്‍ക്കത്തയെ നേരിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button