ചെന്നൈ:ജയലളിതക്ക് വിഷം നൽകിയെന്ന് സംശയിക്കുന്നതായി ആരോപണം.ഇത് സംബന്ധിച്ച് സി.ബി.ഐ അന്വേക്ഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജിസമർപ്പിച്ചു.ചെന്നൈയിലെ സന്നദ്ധ സംഘടനയാണ് ഹർജി നൽകിയത്.കേസിൽ തീരുമാനമാകും വരെ സ്വത്തുക്കൾ കൈമാറ്റം ചെയ്യരുതെന്നും ഹർജിയിൽ പറയുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ജയലളിതയുടെ മെഡിക്കൽ രേഖകൾ കണ്ടെത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്..
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അവ ഇല്ലാതാക്കാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.ജയലളിതയുടെ മരണം സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. സ്ലോ പോയിസണിംഗിലൂടെ ജയയെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഒരു ദേശീയ മാധ്യമം തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇത്തരമൊരാരോപണം നിലനിൽക്കെയാണ് ജയലളിതക്ക് വിഷം നൽകിയതായി സംശയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സന്നദ്ധസംഘടനകൾ രംഗത്തുവന്നിരിക്കുന്നത്
Post Your Comments