ബെംഗളൂരു: കഴിഞ്ഞ ദിവസം പരിശീലനത്തിനെത്തിയ താരങ്ങള്‍ ഞെട്ടി. സ്റ്റേഡിയത്തിനു പോകുന്നതിനുമുന്‍പ് ശുചിമുറിയിലെത്തിയ അത്‌ലറ്റുകള്‍ ഭിത്തിയിലെ പോസ്റ്ററുകള്‍ കണ്ടാണ് ഞെട്ടിയത്. ബെംഗളൂരുവിലെ കന്തീരവ സ്റ്റേഡിയത്തിലാണ് സംഭവം. ഭിത്തിയില്‍ ഒട്ടിച്ച പേപ്പറില്‍ മുഴുവന്‍ അശ്ലീല സന്ദേശമായിരുന്നു.
പരിശീലനത്തിന് മുമ്പ് വനിതാ അത്‌ലറ്റുകളെല്ലാം സ്വയം ഭോഗം ചെയ്യണമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. അത്‌ലറ്റുകളുടെ പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വനിതകളുടെ ശുചിമുറിയില്‍ മാത്രമാണ് ഇത്തരത്തില്‍ അശ്ലീല സന്ദേശങ്ങള്‍ ഉണ്ടായിരുന്നതെന്ന് കണ്ടെത്തി.
ആരാണ് ഇതിനുപിന്നിലെന്ന് കണ്ടെത്തിയിട്ടില്ല. സ്റ്റേഡിയത്തില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു.
Post Your Comments