KeralaNews

മാപ്പിളപ്പാട്ട് പാടിയ പെണ്‍കുട്ടിയുടെ തട്ടത്തിനിടയിലൂടെ മുടി കണ്ടതിന് എതിരേ സൈബര്‍ സദാചാര മതമൗലീക വാദികള്‍

 

കൊച്ചി: അന്സിബയെയും നസ്രിയയെയും ഐ എ എസ് ഉദ്യോഗസ്ഥ ഷൈനമോളെയും തട്ടമിടീക്കാനുള്ള മത മൗലീക വാദികളുടെ ശ്രമത്തിനു ശേഷം ഇപ്പോൾ പുതിയ ആക്രമണവുമായി അവർ പുതിയ ഇരയെ കണ്ടെത്തി.സൈബര്‍ ആങ്ങളമാരുടെ ഇത്തവണത്തെ പെങ്ങൾക്ക് പക്ഷേ തട്ടമിടാത്തതല്ല, ഇട്ട തട്ടത്തിനിടയിലൂടെ ഇത്തിരി മുടി കണ്ടതിനും കൈകള്‍ കണ്ടതിനുമാണ് ഉപദേശ പെരുമഴ.

എഎസ് മീഡിയ ചാനലിലെ മാപ്പിളപ്പാട്ട് മത്സരാര്‍ത്ഥിയായ അസ്ന സലാഹുദ്ദീനെയാണ് ഇത്തവണ സൈബർ മത മൗലീക വാദികൾ മര്യാദ പഠിപ്പിക്കുന്നത്. സ്ത്രീകള്‍ പാട്ടുപാടുന്ന കാലം വന്നാല്‍ നിങ്ങള്‍ ക്വിയാമത് നാള്‍ പ്രതീക്ഷിക്കുക. സൗന്ദര്യം അന്യരെ കാണിക്കാനുള്ളതല്ല. മാതാപിതാക്കളെ നാളെ പിടിച്ചു നിര്‍ത്തും ഓര്‍ക്കുക’,എന്നൊക്കെയാണ് പല കമന്റുകളും.

‘വളരെ മനോഹരമായി പാടി പക്ഷേ അവളുടെ വസ്ത്രധാരണം വളരെ മോശം. തലമുടി കാണുന്നുണ്ട്. ദുനിയാവ് മാത്രം എന്നുള്ള ചിന്ത മാറണം പരലോകം ഉണ്ടെന്ന് വിശ്വസിക്കണം. അങ്ങനെയാണെങ്കില്‍ വസ്ത്രം നന്നാവും’ എന്നൊക്കെയാണ് ഉപദേശങ്ങൾ.ഈ പെൺകുട്ടി നശിക്കും എന്നൊക്കെയാണ് പല കമന്റുകളും. ഇതിനെതിരെ സോഷ്യൽ മീഡിയയിലെ ട്രോളന്മാർ തക്ക മറുപടി നൽകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button