NewsIndia

സ്ഥാനാര്‍ഥികള്‍ക്ക് ഒരേസമയം രണ്ട് സീറ്റുകളില്‍ മത്സരിക്കാൻ കഴിയില്ല :നിയമ ഭേദഗതി കൊണ്ടുവരാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം

ന്യൂഡൽഹി: സ്ഥാനാര്‍ഥികള്‍ ഒരേസമയം രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നത് തടയാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻറെ തീരുമാനം.ഇത് തടയുന്നതിനായി നിയമഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമമന്ത്രാലയത്തോട് ശുപാര്‍ശചെയ്തിട്ടുണ്ട്.

ഒരുസ്ഥാനാര്‍ഥി രണ്ടുസീറ്റുകളില്‍നിന്ന് മത്സരിച്ച് രണ്ടിലും ജയിക്കുകയാണെങ്കില്‍ അതിലൊന്ന് ഉപേക്ഷിക്കേണ്ടിവരും. ഇത്തരം സാഹചര്യത്തിൽ ഈ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതായി വരും.കൂടാതെ സാമ്പത്തികമായും മറ്റും വലിയ ചെലവുവരുത്തുന്നതാണെന്നും അതോടൊപ്പം ആ മണ്ഡലത്തിലെ ജനങ്ങളോട് കാണിക്കുന്ന അനീതിയാകുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാർശയിൽ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button