NewsIndia

അധികാരം ആവശ്യമാണ് : ആം ആദ്മി സര്‍ക്കാരിന് ആശ്വാസവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായി അധികാരം പങ്കിടുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായി സുപ്രീംകോടതി പരാമര്‍ശം. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന് അധികാരം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ അഭിപ്രായം. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് ജനുവരിയിലേയ്ക്ക് മാറ്റി.

സംസ്ഥാനഭരണത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് അധികാരമെന്ന ഡൽഹി ഹൈക്കോടതി വിധിയ്‌ക്കെതിരെ ആം ആദ്മി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി പരാമര്‍ശം. ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായി ലഫ്‌നന്റ് ഗവര്‍ണര്‍ നജീബ് ജങ് ആണ് പ്രവര്‍ത്തിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥ നിയമനങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന്റെ പ്രധാനപ്പെട്ട തീരുമാനങ്ങളെ ലഫ്റ്റനന്റ് ഗവര്‍ണര്‍ എതിര്‍ക്കുന്നതായായിരുന്നു ഡല്‍ഹി സര്‍ക്കാരിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button