India

വര്‍ധ ചുഴലിക്കാറ്റ്: മരണസംഖ്യ 18 ആയി; കനത്ത മഴയ്ക്ക് സാധ്യത

ചെന്നൈ: വര്‍ധ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും തമിഴ്‌നാടിന്റെ് പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റില്‍ ഇതിനോടകം 18പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെടുന്നു.

മൂന്നു വയസുള്ള കുട്ടി ഉള്‍പ്പെടെ പത്ത് പേര്‍ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, വരള്‍ച്ച ബാധിച്ച പ്രദേശങ്ങളില്‍ ലഭിച്ച കനത്ത മഴ പലര്‍ക്കും ആശ്വാസമായിട്ടുണ്ട്. അടുത്ത 12 മണിക്കൂറിലും തമിഴ്നാട്-ആന്ധ്ര-കര്‍ണാടക-കേരള സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button