NewsIndia

നോട്ടു നിരോധനത്തിന് ശേഷമുള്ള സിസി ടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശം

മുംബൈ: രാജ്യത്ത് 1000, 500 നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം നവംബര്‍ എട്ട് മുതലുള്ള സിസി ടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ ബാങ്കുകള്‍ക്ക് ആർ ബി ഐ യുടെ കര്‍ശന നിര്‍ദേശം. നോട്ട് അസാധുവാക്കലിന് ശേഷം ബാങ്കിലെത്തിയവരെ തിരിച്ചറിയാനാണ് ഈ നടപടി. ഡിസംബർ 31 നു ശേഷം ഉള്ള ദൃശ്യങ്ങളാണ് ആർ ബി ഐ സൂക്ഷിക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്.

ബാങ്ക് ജീവനക്കാരിലൂടെ തന്നെ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം നടന്നിട്ടുള്ള സാഹചര്യത്തിലാണ് ആർ ബി ഐ ഇത്തരമൊരു തീരുമാനത്തിലെത്തിയത്.ബാങ്കുകള്‍ തങ്ങളുടെ പണം സൂക്ഷിച്ച്‌ വയ്ക്കുന്ന കാഷ് ചെസ്റ്ററുകളില്‍ നിന്നുള്ള ദൃശ്യങ്ങളും ആര്‍.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒപ്പം ബാങ്കുകൾക്ക് ലഭിക്കുന്ന പുതിയ നോട്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കാനും നിദ്ദേശം ഉണ്ട്.വിവിധ ബ്രാഞ്ചുകളിലേയ്ക്ക് കൈമാറുന്ന 500, 2000 രൂപാ നോട്ടുകളുടെ സീരിയല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എല്ലാ ദിവസവും അറിയിക്കണമെന്നും ആര്‍.ബി.ഐ നിർദ്ദേശിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button