KeralaNews

ആളുകള്‍ ഒത്തുകൂടുന്ന എല്ലായിടത്തും ദേശീയ ഗാനം നിർബന്ധമാക്കണം;മന്ത്രി എ.കെ. ബാലന്‍

പാലക്കാട്; ദേശസ്നേഹം കൃത്രിമമായി ഉണ്ടാകേണ്ടതല്ല, അതു മനസില്‍ നിന്നു വരേണ്ടതാണ്. നമ്മുടെ ദേശത്തിന്റെ വികാരം നമ്മള്‍ മനസിലാക്കിയില്ലെങ്കില്‍ വേറെ ആരു മനസിലാക്കും? തീയറ്ററില്‍ മാത്രമല്ല ആളുകള്‍ ഒത്തുകൂടുന്ന എല്ലാ സ്ഥലങ്ങളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നാണ് തന്റെ അഭിപ്രായം എന്ന് മന്ത്രി എ കെ ബാലൻ.

വിദേശ രാജ്യങ്ങളിൽ അവരുടെ ദേശീയ ഗാനത്തെ അവർ ആദരിക്കും, ഒപ്പം നമ്മൾ ആദരിച്ചില്ലങ്കിൽ അത് നമ്മുടെ മാന്യത കുറവായി കണക്കാക്കപ്പെടും. അതേ രീതിയിൽ ചിന്തിച്ചാൽ ദേശീയ ഗാനത്തിനെ ആദരിക്കേണ്ട യുക്തി നമുക്ക് മനസ്സിലാകും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

തിയേറ്ററിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റു നില്‍ക്കാന്‍ പ്രേക്ഷകര്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്നു താന്‍ സംഘാടകരോടു നിര്‍ദ്ദേശിച്ചിരുന്നു. ഒപ്പം എഴുനേൽക്കാത്തവരെ ബലപ്രയോഗത്തിലൂടെ നമുക്ക് എഴുനേൽപ്പിക്കാൻ പറ്റില്ലല്ലോ എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button