ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന റെയ്ഡില്‍ ലക്ഷങ്ങളുടെ കള്ളപ്പണം ആണ് പിടികൂടിയത്. വീണ്ടും റെയ്ഡ് തുടരുകയാണ്.ഗുജറാത്തിലെ വഡോദരയില്‍ ഒരു വ്യവസായിയുടെ വീട്ടില്‍ നിന്ന് മാത്രം 13 ലക്ഷം രൂപയുടെ 2000 ത്തിന്റെ നോട്ടുകൾ ആയിരുന്നു.അനധികൃത മദ്യവ്യാപാരം നടത്തുന്ന ഇയാളുടെ വീട്ടില്‍ ചാക്കില്‍ക്കെട്ടി സൂക്ഷിച്ചിരിക്കുയായിരുന്നു പണം. അകെ 19.67 ലക്ഷം രൂപയാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.
മധ്യപ്രദേശില്‍ രണ്ടു പേരില്‍ നിന്നായി 15.40 ലക്ഷം രൂപ കണ്ടെടുത്തു. ഇതിലും 2000 രൂപാ നോട്ടുകൾ ആയിരുന്നു അധികവും.മുംബൈയില്‍ നിന്ന് പിടികൂടിയ 33 ലക്ഷവും 2000 രൂപാ നോട്ടുകളാണ്.മധ്യപ്രദേശിലെ ബലാഗട്ടില്‍ രണ്ടു പേരില്‍ നിന്ന് 15.40 ലക്ഷം രൂപയാണ് പിടികൂടിയത്. പിടിച്ചെടുത്തതില്‍ 14.40 ലക്ഷവും 2000 രൂപ നോട്ടുകളാണ്.
പിടിച്ചെടുത്ത കള്ളപ്പണത്തിൽ അധികവും 2000 രൂപ നോട്ടുകൾ ആയതിനാൽ ബാങ്ക് ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.ബാംഗ്ലൂരിൽ ഇന്ന് അനധികൃതമായി ഒന്നരക്കോടിയുടെ പഴയ നോട്ടുകള്‍ മാറ്റി നല്‍കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായ വാർത്തക്ക് പിന്നാലെ നിരവധി ബാങ്ക് ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്.
Post Your Comments