ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിക്കു സമീപം ഭീകരര്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നു. ഭീകരരുടെ 45ഓളം ലോഞ്ച് പാഡുകളാണ് നിയന്ത്രണരേഖയ്ക്കു സമീപം പ്രവര്‍ത്തിക്കുന്നത്. ശക്തമായ പോരാട്ടത്തിന് ഭീകരര്‍ തയ്യാറെടുക്കുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.
നിയന്ത്രണരേഖയില്‍നിന്നും അഞ്ചും ആറും കിലോമീറ്റര്‍ മാറിയാണ് ലോഞ്ച്പാഡുകള്‍ നിലനില്‍ക്കുന്നത്. പാക്കിസ്ഥാന് സൈന്യത്തിന്റെ സഹായത്തോടെയാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഏതുനിമിഷവും നുഴഞ്ഞു കയറ്റം പ്രതീക്ഷിക്കാം. സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Post Your Comments