ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് അടുത്ത 36 മണിക്കൂറിനുള്ളില്‍ ചെന്നൈ തീരത്തെത്തുമെന്ന് മുന്നറിയിപ്പ്. തമിഴ്നാട്ടില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ആന്ധ്രാപ്രദേശ് തീരം കടന്ന് തമിഴ്നാട്ടില്‍ എത്തുന്നതോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് കണക്ക് കൂട്ടൽ.
തിങ്കളാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ചെന്നൈ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്നാട്ടിലെയും ആന്ധ്രാപ്രദേശിലെയും മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.
Post Your Comments