ന്യൂഡല്‍ഹി : കെ.എസ്.ആര്‍.ടി.സി.യില്‍ ഇനിയും കൂടുതല്‍ തുക അനുവദിക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് ഡല്‍ഹിയില്‍ പറഞ്ഞു. നേരത്തെ കെ.എസ.്ആര്‍.ടി.സി നഷ്ടത്തിലാണെന്ന് ചൂണ്ടി കാട്ടി ഗതാഗത മന്ത്രി രംഗത്ത് വന്നിരുന്നു. ഇനിയും കൂടുതല്‍ തുക കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കാനാവില്ലെന്നാണ് ധനകാര്യവകുപ്പിന്റെ നിലപാട്.
വരുമാന നഷ്ടം കുറയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഓരോ ആവശ്യത്തിനും ലോണ്‍ നല്‍കാന്‍ സാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. ആറാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഡല്‍ഹിയില്‍ എത്തിയതായിരുന്നു തോമസ് ഐസക്ക്. ലാഭവും നഷ്ടവും കൂടാതെ പ്രവര്‍ത്തിക്കാനുള്ള കര്‍മ്മ പദ്ധതി കെ.എസ്.ആര്‍.ടി.സി തയാറാക്കണമെന്നും, മാനേജ്മെന്റ് ഇതിനായി മുന്‍കൈ എടുക്കണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു.
Post Your Comments