ജമ്മു;ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നതെന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പാക്കിസ്ഥാന്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്.സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ പാകിസ്ഥാൻ നാലുതവണ ആക്രമിച്ചപ്പോഴും ഇന്ത്യ ശക്തമായ മറുപടി കൊടുത്തിട്ടുണ്ട്.
1971 -ൽ പാകിസ്ഥാൻ രണ്ടായി വിഭജിച്ചു.ഇനിയും അതിർത്തി കടന്നുള്ള വെടിവെയ്‌പ് തുടർന്നാൽ പാകിസ്ഥാൻ താമസിയാതെ പത്തു കഷണമായി വിഭജിക്കേണ്ടിവരും – രാജ്‌നാഥ് സിങ് പറഞ്ഞു. ഭീകരവാദം ധൈര്യശാലികളുടെ ആയുധമല്ല ഭീരുക്കളുടേതാണ്.ജമ്മു കശ്മീരിലെ കത്തുവയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
ഉറി ഭീകരാക്രമണത്തിൽ ജവാന്മാരോട് ഭീരുത്വപരമായാണ് പാകിസ്ഥാൻ പ്രവർത്തിച്ചത്. അതിനു തക്ക മറുപടി സൈനികർ സർജിക്കൽ സ്‌ട്രൈക്കിലൂടെ നൽകി.രാജ്യത്തിന്റെ തല ആര്‍ക്കുമുന്നിലും കുനിക്കില്ലെന്ന് ഈ സര്‍ക്കാര്‍ ഉറപ്പു നല്‍കുകയാണ് -രാജ്നാഥ് സിങ് പറഞ്ഞു.
Post Your Comments