കൊച്ചി : മധ്യപ്രദേശ് വിവാദത്തില്‍ ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രിപിണറായി വിജയന്‍.മധ്യപ്രദേശില്‍ തന്നെ തടഞ്ഞതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ വാസ്തവമാണെന്ന് പിണറായി കൊച്ചിയില്‍ പറഞ്ഞു. തന്നെ തടഞ്ഞ സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നും പിണറായി വ്യക്തമാക്കി. ഭോപ്പാലില്‍ കണ്ടത് ആര്‍എസ്എസ് സംസ്‌കാരമാണെന്ന് പിണറായി. മധ്യപ്രദേശ് സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.
കേരളത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ പിണറായിയെ തടഞ്ഞത്. എന്നാല്‍ തന്നെ തടയാനുള്ള സാഹചര്യങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും പിണറായി പറയുന്നു. പിന്നില്‍ ആര്‍എസ്എസ് ആണെന്ന് അറിയാവുന്നത് കൊണ്ടു തന്നെയാണ് പോലീസ് പ്രതിഷേധക്കാരെ തടയാതിരുന്നതെന്നും പിണറായി.
ഭോപ്പാലില്‍ മലയാളി സംഘടനകളുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനെത്തുമ്പോഴായിരുന്നു പിണറായിയെ ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്. കേരളത്തിലെ സിപിഎം ആക്രമണങ്ങളുടെ പേരു പറഞ്ഞായിരുന്നു പിണറായിയെ തടഞ്ഞത്. സുരക്ഷാ പ്രശ്‌നങ്ങള്‍ വിലയിരുത്തി പിണറായിയോട് തിരിച്ചു പോകാന്‍ മധ്യപ്രദേശ് പോലീസ് ആവശ്യപ്പെടുകയായിരുന്നു. സംഭവം ഏറെ വിവാദമായി. ഇതിനു പിന്നാലെ മാപ്പ് പറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തന്നെ രംഗത്തെത്തി.
Post Your Comments