കുവൈത്ത് സിറ്റി : കുവൈത്തില്‍ പുതിയ മന്ത്രിസഭ അധികാരത്തിലെത്തി. നിയുക്ത പ്രധാനമന്ത്രി ഷേഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബയാണ് പ്രധാനമന്ത്രിയടക്കം 16 അംഗമന്ത്രിസഭയുടെ പട്ടിക അമീറിന് സമര്‍പ്പിച്ചത്. ഇസാം അബ്ദുള്‍ മുഹ്സിന് അല്‍ മരാ#സൂദ്, ഖാലിദ് നാസര്‍, ഡോ.മുഹമ്മദ് അബ്ദുല്‍ ലത്തീഫ് അല്‍ ഫാരിസ്, ഡോ.ഫാലിഹ് അല്‍ ഹസ്ബ, ഡോ.ജമാല്‍ അല്‍ ഹര്‍ബി, മുഹമ്മദ് നാസര്‍, അബ്ദു റഹിമാന്‍ എന്നിവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങള്‍.
അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ ശനിയാഴ്ച പുറപ്പെടുവിച്ച അമീരി ഡിക്രി അനുസരിച്ചാണ് പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും ബയാന്‍ കൊട്ടാരത്തില്‍ നടന്ന ഔദ്യോഗിക സത്യപ്രതിജ്ഞ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഷേഖ് സബ അല്‍ ഖാലിദ് അല്‍ സബ ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും, ഷേഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹാമദ് അല്‍ സബ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ഷേഖ് ഖാലിദ് അല്‍ ജറാഹ് അല്‍ സബ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അനസ് അല്‍ സാലെ ഉപപ്രധാനമന്ത്രിയും ധനകാര്യവും ഷേഖ് സല്മാന് അല്‍ ഹമൂദ് അല്‍ സബ വാര്‍ത്താവിതരണവും യുവജനകാര്യവും ഷേഖ് മുബമ്മദ് അല്‍ അബ്ദുള്ള അല്‍ സബ മന്ത്രിസഭാകാര്യവും പ്ലാനിംഗും, ഏകവനിതാമന്ത്രി ഹിന്ദ് അല്‍ സുബൂഹ്-തൊഴില്‍, സാമൂഹികക്ഷേമം, യാസിര്‍ അല്‍ അബല്‍- പാര്പ്പിടകാര്യകാരം സേവനകാര്യം എന്നിവര്‍ മുന്‍ മന്ത്രിസഭാംഗങ്ങളാണ്.
കടപ്പാട് – മാതൃഭൂമി
Post Your Comments