India

ഡിഎംക്കെയുടെ അമരക്കാരനായി സ്റ്റാലിൻ

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയുമായിരുന്ന ജയലളിതയുടെ മരണത്തിനു പിന്നാലെ അണ്ണഡിഎംകെയിൽ ഉടലെടുത്തിട്ടുള്ള അനിശ്ചിതത്വം മുതലെടുക്കാനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി ഡിഎംകെ അധ്യക്ഷൻ കരുണാനിധിയുടെ രാഷ്ട്രീയ പിൻഗാമിയായി മകൻ എം.കെ. സ്റ്റാലിൻ ഉടൻ സ്ഥാനമേൽക്കുമെന്ന് സൂചന. 20ന് ചേരുന്ന ഡിഎംകെ ജനറൽ കൗൺസിൽ യോഗത്തിൽ നിലവിൽ പാർട്ടി ട്രഷററായ എം.കെ. സ്റ്റാലിന്റെ സ്ഥാനാരോഹണം സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുമെന്നാണ് പ്രാഥമിക വിവരം.

നിലവിലെ പാർട്ടി അധ്യക്ഷനായ കരുണാനിധിയുടെ ആരോഗ്യപ്രശ്നങ്ങളാണ് എത്രയും വേഗം സ്റ്റാലിനെ നേതൃത്വം ഏൽപ്പിക്കാനുള്ള തീരുമാനത്തിന്റെ പ്രധാന കാരണം. അസുഖബാധിതനായി ചികിത്സയിലായിരുന്ന കരുണാനിധി ആശുപത്രി വിട്ടെങ്കിലും ആരോഗ്യപ്രശ്നങ്ങൾ 93-കാരനായ കരുണാനിധിയെ ഇപ്പോഴും അലട്ടുന്നുണ്ട്. കൂടാതെ രാഷ്ട്രീയ എതിരാളികളുടെ പാളയത്തിൽ ഉടലെടുത്തിട്ടുള്ള അധികാരത്തർക്കം മുതലെടുത്ത് ജനമനസുകളിൽ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം കൂടിയാണ് ഡിഎംകെയുടെ അധികാര കൈമാറ്റം എന്നും പറയുന്നു.

പാർട്ടിയുമായി അകന്നു കഴിയുന്ന, എംകെ. സ്റ്റാലിന്റെ മൂത്ത സഹോദരൻ എം.കെ. അഴഗിരിയുടെ മടങ്ങിവരവും ഡിഎംകെ ആസ്ഥാത്ത് നടക്കുന്ന ജനറൽ കൗൺസിൽ യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button