India

ജയലളിതയ്ക്ക് ശശികല വിഷം നല്‍കിയോ? തെഹല്‍ക ലേഖകന് പറയാനുള്ളത്

തിരുവനന്തപുരം● അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് തോഴി ശശികല സാവധാനം ഇല്ലാതാക്കുന്ന വിഷം ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുന്നതായി ഈ വാര്‍ത്ത‍ ആദ്യം പുറത്തിവിട്ട തെഹല്‍ക ലേഖകന്‍ ജിമോന്‍ ജേക്കബ്. സ്ലോ പോയിസണ്‍ കൊടുത്തുവിട്ട് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് എ.ഐ.എ.ഡി.എം.കെയിലെ ഉയര്‍ന്ന നേതാക്കള്‍ തന്നെയാണ് തന്നോട് പറഞ്ഞതെന്നും ജീമോന്‍ വെളിപ്പെടുത്തി.

ജയലളിതയുടെ മരണന് ശേഷം തോഴി ശശികലയ്ക്ക് നേരെ സംശയമുന നീളുന്നതിനിടെയാണ് തന്റെ നിലപാടിലുറച്ച് ഇക്കാര്യം പുറത്തുകൊണ്ടുവന്ന ജീമോന്‍ ജേക്കബ് വീണ്ടും രംഗത്തെത്തിയത്. 2012 ലാണ് ജയലളിതയെ സ്ലോ പോയിസണ്‍ നല്‍കി കൊലപ്പെടുത്താന്‍ ശശികല ശ്രമിക്കുന്നതായി തെഹല്‍ക റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

മന്നാര്‍ഗുഡിമാഫിയയുടെ ശക്തിയാണ് ശശികലക്ക് വീണ്ടും വേദനിലയത്തിലേക്ക് വഴി സുഗമമാക്കിയത്. എന്നാല്‍ ശശികലയുടെ രാഷ്ടീയ പ്രവേശനം എളുപ്പമാകില്ലെന്നും ജീമോന്‍ ജേക്കബ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button