IndiaNewsInternational

ഐഎസിന്റെ വളര്‍ച്ച ഇന്ത്യയിൽ തടഞ്ഞത് രാജ്യത്തെ മുസ്ലീങ്ങൾ. രാജ്‌നാഥ് സിംഗ്

കാശ്മീർ:ഇന്ത്യയിൽ ഇസ്ളാമിക് സ്റ്റേറ്റിന്റെ വളർച്ചക്ക് തടയിട്ടത് രാജ്യത്തെ മുസ്ലീങ്ങൾ ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ്‌ സിംഗ്.ലോകം മുഴുവന്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെ ഭയപ്പെട്ടുകൊണ്ടിരിക്കുമ്പോഴും അവർക്ക് ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.മുസ്ലീമിന്റെയോ ഹിന്ദുവിന്റെയോ ഏത് അമ്മയുടെ വയറ്റില്‍ പിറന്നാലും ഇന്ത്യക്കാര്‍ സഹോദരങ്ങളാണ്. മതത്തിന്റെ പേരിൽ ഇന്ത്യയെ പിളർത്താൻ പാകിസ്ഥാൻ പണ്ടേ ശ്രമിക്കുന്നതാണ്.

1947 ലെ പിളർപ്പ് തന്നെ ഇന്ത്യക്കാർ സഹിക്കുന്നില്ല.ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ സഹായിക്കാന്‍ ഇന്ത്യ ഒരുക്കമാണ്. നേരിട്ടുളള യുദ്ധത്തില്‍ ഇന്ത്യയെ കീഴടക്കാന്‍ കഴിയില്ലെന്ന് ബോധ്യമായതിനാല്‍ ആളാണ് പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്. ലോകം ഒരു കുടുംബമാണെന്ന് ഉപദേശിച്ച സന്യാസിമാരുടെയും ജ്ഞാനികളുടെയും രാജ്യമാണ് ഇന്ത്യ.രാജ്‌നാഥ്‌ സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button