വാരി: നൈജീരിയയിലെ ദേവാലയം തകര്‍ന്ന സംഭവത്തില്‍ മരണസംഖ്യ ഉയരുന്നു. 160 ഓളം പേരുടെ ജീവനെടുത്തു. ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു അപകടം. നിരവധിപേര്‍ പങ്കെടുത്ത ചടങ്ങളിലാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. തെക്കു കിഴക്കന്‍ നൈജീരിയയിലെ ഉയോ നഗരത്തിലെ ദേവാലയത്തിലാണ് അപകടം നടന്നത്. റെയിനേഴ്‌സ് ബൈബിള്‍ ചര്‍ച്ചിന്റെ കീഴിലുള്ള ദേവാലയമാണ് തകര്‍ന്നത്.
ഗവര്‍ണര്‍ ഉദോം ഇമ്മാനുവലും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഗവര്‍ണര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. പണി നടന്നുക്കൊണ്ടിരിക്കുന്ന പള്ളിയായിരുന്നു. പണി പൂര്‍ത്തിയാകാത്തതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായി സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments