എംപിമാരുടെ പണി എന്താണ് എന്ന് രാഷ്ട്രപതിക്ക് അറിയില്ലെങ്കിൽ മണിയോട് ചോദിച്ചാൽ മതിയെന്ന്
അഡ്വ ജയശങ്കർ
എംപിമാരുടെ പണി എന്താണ് എന്ന് രാഷ്ട്രപതിക്ക് അറിയില്ലെങ്കിൽ മണിയോട് ചോദിച്ചാൽ മതി. രാഷ്ട്രപതിയുടെ പണി കൂടി മണി പറഞ്ഞു കൊടുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ജയശങ്കർ . കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ നടപടികൾക്കെതിരെ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ പ്രതികരണം എന്നോണമാണ് ഫേസ്ബുക്കിലെ ഈ കുറിപ്പ് .
പോസ്റ്റിന്റെ പൂർണ രൂപം
വളരെക്കാലം രാജ്യസഭയിലും കുറച്ചുനാൾ ലോക്സഭയിലും അംഗമായിരുന്ന ആളാണ് പ്രണബ് മുഖർജി. പറഞ്ഞിട്ട് എന്തു കാര്യം? പണി അറിയില്ല.
മണിയുടെ കാര്യം മറിച്ചാണ്. പാർലമെന്റിൽ പോയിട്ടില്ല, പഞ്ചായത്തിലും പോയിട്ടില്ല. നിയമസഭയിൽ കഷ്ടി ആറു മാസം പരിചയമുണ്ട്. പക്ഷേ പണി അറിയാം.
വൺ, ടൂ, ത്രീ, ഫോർ….
സകല പണിയും അറിയാം. എംപിയുടെ പണി, പ്രധാനമന്ത്രിയുടെ പണി, രാഷ്ട്രപതിയുടെ പണി, അമേരിക്കൻ പ്രസിഡന്റിന്റെ പണി….
കേരള മുഖ്യമന്ത്രിയുടെ പണിയും അറിയായ്കയില്ല. പക്ഷേ, തല്കാലം അത് പറയാൻ മേലാ. ലാവലിൻ കേസിൽ ഹൈക്കോടതി വിധി വരട്ടെ, എന്നിട്ട് ബാക്കി.
ഇ.പി.ജയരാജനു പകരം വെക്കാൻ മണിയേ ഉണ്ടായുളളൂ. പിണറായിയുടെ പകരക്കാരനും മണി തന്നെ ആയിരിക്കും. കാരണം, പണി അറിയാം.
Post Your Comments