തിരുവനന്തപുരം● ഡല്‍ഹി-തിരുവനന്തപുരം റൂട്ടില്‍ പ്രതിദിന നോണ്‍-സ്റ്റോപ് സര്‍വീസുമായി പ്രമുഖ വിമാനക്കമ്പനിയായ സ്പൈസ്ജെറ്റ്. ഡിസംബര്‍ 24 മുതലാകും പുതിയ സര്‍വീസ് ആരംഭിക്കുന്നത്. 5,728 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
രാവിലെ 5.30 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന സ്പൈസ്ജെറ്റ് എസ്.ജി-971 വിമാനം 8.50 ന് തിരുവനന്തപുരത്തെത്തും. മടക്കവിമാനമായ എസ്.ജി-972 രാവിലെ 9.35 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഡല്‍ഹിയിലെത്തും. മടക്കയാത്രയില്‍ ഈ വിമാനം വാരണാസിയേയും ബന്ധിപ്പിക്കുന്നുണ്ട്. 1.50 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചതിരിഞ്ഞ് 3.05 ന് വാരണാസിയിലെത്തും
ബോയിംഗ് 737-8 വിമാനം ഉപയോഗിച്ചാകും സര്‍വീസ്. പുതിയ സര്‍വീസോടെ തിരുവനന്തപുരം-ഡല്‍ഹി നോണ്‍-സ്റ്റോപ് വിമാനങ്ങളുടെ എണ്ണം നാലാകും. സ്പൈസ്ജെറ്റിന് പുറമേ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയുമാണ് ഈ സെക്ടറില്‍ പ്രതിദിന നോണ്‍-സ്റ്റോപ് സര്‍വീസുകള്‍ നടത്തുന്നത്.
Post Your Comments