ഡൽഹി: നോട്ട് പ്രതിസന്ധിയില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്തെത്തി. പാര്‍ലമെന്റിലെ ബഹളത്തിന്റെ കാരണം പ്രതിപക്ഷമാണെന്നും പാര്‍ലമെന്റിന് അകത്തേക്ക് വന്ന് സര്‍ക്കാരിനെ തുറന്ന് കാണിക്കുവാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നുവെന്നും വെങ്കയ്യ നായിഡു പറഞ്ഞു. നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ പാര്‍ലമെന്റിന് അകത്തേക്ക് വരൂ, എന്നിട്ട് സര്‍ക്കാരിനെ തുറന്ന് കാണിക്കൂ, അപ്പോള്‍ ഞങ്ങള്‍ മറുപടി നല്‍കാമെന്ന് പറഞ്ഞ നായിഡു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും ആഞ്ഞടിച്ചു.
രാഹുലിന്റെ ‘പേ ടു മോദി’ പരാമര്‍ശത്തിനെതിരെയായിരുന്നു നായിഡു ആഞ്ഞടിച്ചത്. പരാമര്‍ശം പ്രധാനമന്ത്രിയുടെ ഓഫീസിന് എതിരെയാണ് ആരോപണം ഉയര്‍ത്തുന്നത്, തന്റെ പഴയ അനുഭവങ്ങളുടെ വെളിച്ചതിലായിരിക്കും രാഹുല്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും നായിഡു കൂട്ടിച്ചേർത്തു. പാര്‍ലമെന്റിന് പുറത്ത് ബഹളം സൃഷ്ഠിക്കുന്നതിലൂടെ പ്രതിപക്ഷം ജനാധിപത്യത്തെ അപമാനിക്കുകയാണ്. പ്രതിപക്ഷത്തിന്റെ കരിദിനാചരണം കള്ളപ്പണത്തെ പിന്തുണയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള അവകാശം പ്രതിപക്ഷത്തിന് ഉണ്ടെന്നും നായിഡു പറഞ്ഞു. പക്ഷെ പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നതില്‍ പ്രതിപക്ഷം അതിരുവിട്ടെന്നും അഭിപ്രായപ്പെട്ടു.
Post Your Comments