ചെന്നൈ: സര്‍ക്കാരിലോ പാര്‍ട്ടിയിലോ ഇടപെടരുതെന്ന് അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴി ശശികല തന്റെ കുടുബാംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ വച്ച് തന്റെ കുടുംബാഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശശികല ഇത്തരമൊരു താക്കീത് നല്‍കിയിരിക്കുന്നത്. സഹോദരങ്ങൾ, അന്തരവന്മാർ തുടങ്ങിയ അടുത്ത ബന്ധുക്കൾക്കാണ് ശശികലയുടെ നിർദേശമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം. ബന്ധുക്കൾക്ക് മുന്നറിയിപ്പ് നൽകിയതിനൊപ്പം മന്ത്രിമാരോടും പ്രവർത്തകരോടും അവരുടെ നിർദേശങ്ങൾ അനുസരിക്കരുതെന്നു പറഞ്ഞതായി അവരോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെ തലപ്പത്തേക്ക് ശശികല എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ബന്ധുക്കൾക്ക് ശശികല മുന്നറിയിപ്പു നൽകിയതായുള്ള വിവരവും പുറത്തുവരുന്നത്. ശശികല ഇപ്പോഴുള്ളത് ജയലളിതയുടെ വീടായ പോയസ് ഗാർഡനിലാണ്. അവരോടൊപ്പം ബന്ധുക്കളുമുണ്ട്. അവരെല്ലാം പോയതിനുശേഷം ശശികലയുടെ അന്തരിച്ച സഹോദരന്‍ ജയരാമന്റെ ഭാര്യ ഇളവരശി മാത്രം അവര്‍ക്കൊപ്പം പോയസ് ഗാര്‍ഡനില്‍ തുടരാനാണ് സാധ്യത.
എന്നാൽ തനിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ അവസാനിപ്പിക്കുന്നതിനും രാഷ്ട്രീയത്തിൽ നല്ല ചിത്രം ഉണ്ടാക്കുകയുമാണ് ശശികലയുടെ ലക്ഷ്യമെന്നും ആരോപണമുയർന്നിട്ടുണ്ട്. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം ശശികല ഏറ്റെടുക്കണമെന്ന് വ്യാഴാഴ്ച്ച നടന്ന പാര്‍ട്ടി യോഗത്തില്‍ ചിലര്‍ നിര്‍ദേശിച്ചിരുന്നു.മുഖ്യമന്ത്രിയാവണമെന്നായിരുന്നു വേറെ ചിലരുടെ ആവശ്യം. എന്നാൽ അധികാരത്തിന്റെ പിന്തുണയില്ലാതെ ജനങ്ങളെ സേവിക്കാനാണ് താൽപര്യപ്പെടുന്നതെന്നായിരുന്നു ശശികലയുടെ മറുപടിയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
Post Your Comments