ചെന്നൈ: ജയലളിതയുടെ ഉറ്റ തോഴി ശശികലയ്‌ക്കെതിരെ വിമർശനവുമായി ആരാധകർ. ഉറ്റ തോഴിയായി നടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ കൊലപ്പെടുത്തുകയായിരുന്നു ശശികലയുടെ ഉദ്ദേശമെന്നാണ് ആരാധകർ പറയുന്നത്. പെണ്‍സിംഹമായിരുന്ന അമ്മ ഇരുന്ന കസേരയില്‍ ശശികലയെ പോലൊരു തട്ടിപ്പുകാരിയെ കയറി ഇരിക്കാന്‍ ജീവനുള്ളിടത്തോളം കാലം തങ്ങള്‍ സമ്മതിക്കില്ലെന്നും ആരാധകര്‍ പ്രതികരിച്ചു. നല്ലവളെ പോലെ നടിച്ച് ശശികല വിഷം കൊടുത്ത് അമ്മയെ കൊന്നതാണെന്നും ജനങ്ങള്‍ പ്രതികരിച്ചു.
ജയലളിതയുടെ മരണ ശേഷം പാര്‍ട്ടിയും ഭരണവും കൈപിടിയിലൊതുക്കാന്‍ ശശികല കരുക്കള്‍ നീക്കുന്നതായിയുള്ള സൂചനകൾ പുറത്തുവന്നിട്ടുണ്ട്. ശശികലയായിരുന്നു ജയലളിത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. മരണാനന്തരചടങ്ങളും തുടര്‍ന്ന് മുഖ്യമന്ത്രിയെ നിശ്ചയിച്ചതടക്കം ശശികലയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കിയതിനുപിന്നിലും ശശികലയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ശശികല പിടിമുറുക്കിയതായും പറയപ്പെടുന്നു. കൂടാതെ ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശശികല മത്സരിക്കുമെന്നും സൂചനയുണ്ട്. തുടര്‍ന്ന് പനീര്‍ശെല്‍വത്തെ മാറ്റി ഭരണത്തിന്റെ തലപ്പത്തേക്കും എത്തുമെന്ന അഭ്യൂഹവും ശക്തമാണ്.
അപ്പോളോ ആശുപത്രിയില്‍ ജയലളിത കിടന്ന മുറിയില്‍ ഡോക്ടര്‍മാര്‍ക്കുകൂടാതെ പ്രവേശനം അനുവദിച്ചിരുന്നത് ശശികലയ്ക്ക് മാത്രമായിരുന്നു. ജയലളിതയുടെ ബന്ധുക്കളെയോ, പാര്‍ട്ടിയിലേയോ മന്ത്രിസഭയിലേയോ ഉന്നതരെപ്പോലുമോ ഇവിടേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് ജയലളിത വില്‍പത്രം എഴുതിയിട്ടില്ലെന്നും തുടര്‍ന്ന് അത് എങ്ങനെ കൈകാര്യം ചെയ്യുമെന്നും അവകാശ തര്‍ക്കം മുറുകുമെന്നുമുള്ള വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ശശികലയെ സംബന്ധിച്ച അഭ്യൂഹം പുറത്തുവരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലം പ്രകാരം ജയലളിതയ്ക്ക് 117.3 കോടി രൂപയുടെ സ്വത്താണുള്ളത്. ജയലളിതയുടെ പേരിലല്ലാതെയും ചില സ്വത്തുകള്‍ കൂടിയുണ്ടെന്നും പറയപ്പെടുന്നു. പോയസ് ഗാര്‍ഡനിലെ വസതിയായ വേദനിലയത്തിന് നിലവില്‍ 90 കോടി രൂപയുടെ വിലമതിക്കുമെന്നും പറയപ്പെടുന്നു.
Post Your Comments