കാലിഫോർണിയ: ആപ്പിളിന്റെ പത്താം വാർഷികത്തിൽ ആപ്പിൾ പ്രേമികൾക്കായി ഐ ഫോൺ 8 എത്തുന്നു. പൂർണമായി ഗ്ലാസ്സിൽ നിർമിച്ച ബോഡി, വയർലെസ്സ് ചാർജർ ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് പുതിയ ഫോണിന്റെ പ്രത്യേകതയെന്നാണ് സൂചന.
4.7,5.5,5.8 എന്നിങ്ങനെ മൂന്ന് സ്ക്രീൻ സൈസുകളിലായിട്ടാവും പുതിയ ആപ്പിൾ വിപണിയിലെത്തുക. ഹോം ബട്ടന് പകരം ടച്ച് ഐഡിയോ ഫിംഗർപ്രിൻറ് സെൻസറോ ആവും ഐ ഫോൺ 8ന് ഉണ്ടാവുക. 3ഡി ഫോട്ടോഗ്രാഫി സംവിധാനവും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. കൂടാതെ സാംസങിന്റെ ഫോണുകളിൽ നിലവിലുള്ള വയർലെസ്സ് ചാർജിങ് സംവിധാനത്തെക്കാളും മികച്ചതാവും ആപ്പിളിന്റെ വയർലെസ്സ് സംവിധാനം എന്നാണ് കണക്കുകൂട്ടൽ. ഹാപ്റ്റിക് ഫീഡ്ബാക്ക് സംവിധാനം ഉൾപ്പെടുത്തിയിട്ടത് മൂലം വിവിധ പ്രവർത്തനങ്ങൾക്ക് വിവിധ തരത്തിലുള്ള വൈബ്രേഷൻ ഫീഡ്ബാക്കുകളാവും ലഭിക്കുക.2017 സെപ്തംബറിലാവും പുതിയ ഐ ഫോണിന്റെ ലോഞ്ച് ഉണ്ടാവുക.
Post Your Comments