റിയാദ്: സൗദിയിൽ വൻ സ്വർണ്ണ വേട്ട. മൂന്നര കിലോ സ്വർണ്ണം പിടികൂടി. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം കിംഗ് ഫഹദ് വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് സ്വര്‍ണ്ണം കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. സംശയം തോന്നി യാത്രക്കാരനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. അടിവസ്ത്രത്തിനകത്തും കാലുറയിലുമാണ് സ്വര്‍ണം ഒളിപ്പിച്ചുവെച്ചിരുന്നത്. 3.599 കിലോഗ്രാം തൂക്കം വരുന്നതാണ് സ്വര്‍ണം.
കസ്റ്റംസ് ഡ്യൂട്ടി അടക്കാതെ രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു സ്വര്‍ണം കടത്തിയ ആള്‍. തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതെന്ന് കസ്റ്റംസ് വിഭാഗം ഡയറക്ടര്‍ ജനറല്‍ യുസുഫ് അല്‍ സക്കാന്‍ പറഞ്ഞു. വിലകൂടിയ വസ്തുക്കളൊ പണമോ സൗദിയില്‍ നിന്നും പുറത്തേക്ക് കടത്തുകയോ, കൊണ്ട് വരികയോ ചെയ്യുകയാണെങ്കില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്.
അറുപതിനായിരം റിയാലിനു മുകളിലുള്ള സാധനങ്ങള്‍ കടത്തുകയാണെങ്കില്‍ യാത്രക്കാര്‍ നിശ്ചിത അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം. ഇങ്ങനെ ചെയ്യാത്തവരെ നിയമപ്രകാരം കസ്റ്റഡിയിലെടുക്കും. ഹെറോയിന്‍, ഹാഷിഷ്, അംഫിറ്റാമിന്‍, കൊക്കയിന്‍ അടക്കമുള്ള മയക്കുമരുന്നുകളും ആയുധങ്ങളുമാണ് സൗദിയില്‍ ഏറ്റവും കൂടുതലായി കസ്റ്റംസ് അധികൃതര്‍ പിടികൂടാറുള്ളത്.
Post Your Comments