IndiaNews

തക്കാളിക്ക് വൻ വിലയിടിവ്; കർഷകർ പ്രതിസന്ധിയിൽ

ന്യൂഡല്‍ഹി: തക്കാളിക്ക് വിലയിടിവ്. വില ഇടിഞ്ഞതിനെ തുടര്‍ന്ന് ഛത്തീസ് ഗഢിലെ കര്‍ഷകര്‍ ടണ്‍കണക്കിന് തക്കാളി റോഡില്‍ ഉപേക്ഷിച്ചു പ്രതിഷേധിച്ചതോടെ രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി ദേശീയതലത്തിലും ചര്‍ച്ചയാവുകയാണ്.

കര്‍ഷകരെ ഈ പ്രതിഷേധത്തിലേക്ക് നയിച്ചത് വിപണി ഇടിവാണ്. ദിവസങ്ങളായി വില ഇടിഞ്ഞു കൊണ്ടിരുന്ന തക്കാളി ഒടുവില്‍ കിലോയ്ക്ക് അന്‍പത് പൈസയ്ക്ക് വില്‍ക്കേണ്ട അവസ്ഥ വന്നതോടെയാണ് കര്‍ഷകര്‍ തക്കാളി റോഡിലിട്ട് അതിന്‍മേല്‍ വണ്ടി കയറ്റിയത്.

ഛത്തീസ്ഗഢിലെ പത്താലഗന്‍, ഫര്‍സാബാഹര്‍ മേഖലകളില്‍ വന്‍തോതിലുള്ള തക്കാളി ഉൽപ്പാദനമാണ് ഈ സീസണിലുണ്ടായത്. ഇതേ തുടര്‍ന്ന് തക്കാളി വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. മാര്‍ക്കറ്റിലെ പ്രധാന ഉപഭോക്താക്കളായ ഇടത്തരക്കാര്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി സാധനങ്ങള്‍ വാങ്ങുന്നതും പരിമിതപ്പെടുത്തിയതോടെ തക്കാളി കര്‍ഷകരെ അത് ഗുരുതരമായി ബാധിച്ചു. നൂറ് കിലോ തക്കാളിക്ക് 50 രൂപ എന്ന വിലനിലവാരത്തിലേക്ക് തക്കാളി വീണതോടെയാണ് കൈവശമുള്ള തക്കാളി റോഡിലുപേക്ഷിച്ച് കര്‍ഷകര്‍ രോക്ഷം പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button