ന്യൂഡല്‍ഹി : മകന്റെ ക്രൂരമര്‍ദ്ദനം ഏറ്റ വൃദ്ധയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. ഡല്‍ഹി കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കുന്ദന്‍ ശ്രീവാസ്തവയാണ് തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെ വീഡിയോ പുറത്തുവിട്ടത്. രജന്ദരി ദേവിയെന്ന വൃദ്ധയ്ക്കാണ് മകന്റെ മര്‍ദ്ദനമേറ്റത്. കിഴക്കന്‍ ഡല്‍ഹിയിലെ സഹദാരയിലാണ് ഇവര്‍ താമസിക്കുന്നത്. അവശനിലയില്‍ തറയില്‍ കിടക്കുന്ന വൃദ്ധമാതാവിന്റെ മുഖത്തും ശരീരത്തും മുറിവുകളും ചതവുകളും കാണാം. വസ്ത്രത്തില്‍ രക്തകറയുമുണ്ട്. വീഡിയോ വൈറലായതോടെ ഇവരുടെ മകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മര്‍ദ്ദനമേറ്റ് അവശയായ ഇവരെ കുറിച്ച് അയല്‍വാസികളാണ് കുന്ദന് വിവരം നല്‍കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി മകനാണെന്ന് വ്യക്തമായത്. തന്നെ ദിവസവും മര്‍ദ്ദിക്കാറുണ്ടെന്നും തന്റെ കയ്യില്‍ നിന്ന് മകന്‍ പണം തട്ടിപ്പറിക്കാറുണ്ടെന്നും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ അമ്മ നുണപറയുകയാണെന്നാണ് മകന്‍ അവകാശപ്പെടുന്നത്. മകന്റെ ഈ അഭിപ്രായ പ്രകടനവും വീഡിയോയിലുണ്ട്.
Post Your Comments