തിരുവനന്തപുരം:തൃപ്തി ദേശായി നിലവിലുള്ള നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രി ജി.സുധാകരന്‍. ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമലയില്‍ പ്രവേശിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ജി സുധാകരന്റെ തന്റെ നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ അനുവദിക്കില്ലെന്നും പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്കുമുണ്ടെന്നും അദേഹം അഭിപ്രായപ്പെട്ടു. എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ കയറാമെന്നും ജി.സുധാകരന്‍ പറഞ്ഞു.
ഹാജി അലി ദര്‍ഗയിലെ സ്ത്രീപ്രവേശനത്തില്‍ വിജയംകണ്ടതിന് പിന്നാലെയാണ് തൃപ്തി ദേശായി തന്റെ ലക്ഷ്യം ശബരിമലയാണെന്ന് പറഞ്ഞത്. ശബരിമലയിൽ അടുത്ത ജനുവരിയില്‍ തന്നെ പ്രവേശിക്കുമെന്നാണ് തൃപ്തി ദേശായിയുടെ പ്രഖ്യാപനം.
Post Your Comments