തിരുവനന്തപുരം ; അഭയാക്കേസ് പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവർ വിചാരണക്ക് സ്ഥിരമായി ഹാജരാകാത്തതിനെ കോടതി രൂക്ഷമായി വിമർശിച്ചു. തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികളെ രൂക്ഷമായി വിമർശിച്ചത്. കൂടാതെ ജനുവരി 19ന് നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
2008ൽ പ്രതികളെ സിബി ഐ അറസ്റ്റ് ചെയ്ത ശേഷം, ഹൈക്കോടതി നൽകിയ ജാമ്യത്തിൽ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഒന്നരവര്‍ഷമായി എല്ലാമാസവും നടക്കുന്ന കേസിന്റെ വിചാരണയിൽ പ്രതികള്‍ ഹാജരാകുന്നില്ല എന്ന് സി ബി ഐ കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ് കോടതി കർശന ഉത്തരവ് പുറപ്പെടുവിച്ചത്.
Post Your Comments