KeralaCinemaMollywoodLatest NewsNewsEntertainment

അഭയയുടെ നീതിക്കായി ജോമോൻ മാറ്റിവെച്ച 28 വർഷങ്ങൾ; നിയമ പോരാട്ടം സിനിമയാക്കാൻ രാജസേനൻ

സിസ്റ്റര്‍ അഭയാക്കേസുമായി ബന്ധപ്പെട്ട് ജോമോന്‍ നടത്തിയ നിയമ പോരാട്ടം സിനിമയാകുന്നു

സിസ്റ്റര്‍ അഭയ കേസിൽ തുടക്കം മുതൽ നീതിക്കായി പോരാടിയ വ്യക്തിയാണ് സാമൂഹ്യപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. അദ്ദേഹം നടത്തിയ നിയമ പോരാട്ടവും ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളും കേരളത്തിനറിയാവുന്നതാണ്. ഇപ്പോഴിതാ, ജോമോൻ്റെ നിയമപോരാട്ടങ്ങൾ സിനിമയാകുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകൻ രാജസേനനാണ് ചിത്രം തിരശീലയിൽ എത്തിക്കുന്നത്.

Also Read:എന്റെ പ്രിയപ്പെട്ട രാജ്യമാണ് ഇന്ത്യ;രാജ്യത്തെ പ്രശംസിച്ച മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

വിവാഹജീവിതം പോലും വേണ്ടെന്ന് വെച്ച് 28 വർഷക്കാലം യാതോരു പരിചയവുമില്ലാത്ത സിസ്റ്റർ അഭയയുടെ കൊലപാതകികൾക്ക് ശിക്ഷ വാങ്ങിച്ച് കൊടുക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രവർത്തിച്ച ജോമോൻ്റെ ജീവിതമാണ് രാജസേനൻ സിനിമയാക്കുന്നത്. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ജീവിതം തന്നെയാണ് സിനിമയ്ക്ക് ആധാരം. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ജീവചരിത്രവും അഭയാകേസില്‍ നിരന്തരം നടത്തിയ നിയമ പോരാട്ടത്തിന്റ നാള്‍ വഴികളുമാണ് സിനിമയുടെ കഥാന്തു.

നാല് മാസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കണമെന്നാണ് ജോമോനും സംവിധായകന്‍ രാജസേനനും തമ്മിലുള്ള സമ്മത കരാര്‍. അഭയ കേസ് ആധാരമാക്കി നേരത്തെ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. 28 വര്‍ഷങ്ങള്‍ക്കിപ്പുറം അഭയ കൊലക്കേസിലുണ്ടായ കോടതി വിധി ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നിയമപോരാട്ടങ്ങളുടെ കൂടി വിജയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button