തിരുവനന്തപുരം: കൊല്ലപ്പെടുന്നതിന് മുന്‍പ് സിസ്റ്റര്‍ അഭയ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നതിനെ കുറിച്ച് മുന്‍ ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ മൊഴി പുറത്ത്. സിസ്റ്റര്‍ അഭയ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് മുന്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ മുന്‍ കെമിക്കല്‍ എക്സാമിനര്‍ ആര്‍ ഗീത, കെമിക്കല്‍ അനലിസ്റ്റ് കെ. ചിത്ര എന്നിവരാണ് കേസിന്റെ വിചാരണയുടെ ഭാഗമായി സിബിഐ കോടതിയില്‍ മൊഴി നല്‍കിയത്. അഭയയുടെ ആന്തരികാവയവങ്ങളുടെ സാമ്ബിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ മൊഴി.
തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ ജൂനിയര്‍ കെമിക്കല്‍ എക്സാമിനറായി ജോലി ചെയ്യുമ്പോഴാണ് അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജനായ ഡോ സി രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരം അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ജാഗ്രതയോടെയാണ് നടത്തിയത്.
അഭയയുടെ ആന്തരികാവയവങ്ങളില്‍ പുരുഷ ബീജത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും കെമിക്കല്‍ എക്സാമിനര്‍ ആര്‍. ഗീത മൊഴി നല്‍കി. ക്രിസ്റ്റല്‍ രൂപത്തിലുള്ള ചില പദാര്‍ഥങ്ങള്‍ അഭയയുടെ ശരീരത്തില്‍ കണ്ടിരുന്നുവെന്നും എന്നാല്‍ ഇത് സ്ത്രീ ശരീരങ്ങളില്‍ കാണാറുള്ള വ്യതിയാനം മാത്രമായിരുന്നു എന്നും സാക്ഷികള്‍ കൂട്ടിച്ചേര്‍ത്തു. അഭയയുടെ ശരീരത്തില്‍ വിഷാംശവും ഉണ്ടായിരുന്നില്ലെന്നും ഇവര്‍ മൊഴി നല്‍കി.
Post Your Comments